ന്യൂഡൽഹി: നീറ്റ് യുജി 2026 പുനഃപരീക്ഷാ ഫലം പുറത്തുവന്നപ്പോൾ കേരളത്തിന് അഭിമാനമായി നീരജ് ബി. ദേശീയ തലത്തിൽ 89-ാം റാങ്ക് കരസ്ഥമാക്കിയാണ് നീരജ് കേരളത്തിൽ നിന്ന് ഒന്നാമതെത്തിയത്. പരീക്ഷയെഴുതിയ 11.21 ലക്ഷം വിദ്യാർഥികൾ യോഗ്യത നേടിയതിൽ മികച്ച നേട്ടമാണ് നീരജ് കൈവരിച്ചത്.
89-ാം റാങ്ക് നേടി നീരജ് ബി സംസ്ഥാനത്തെ ടോപ്പറായി മാറി. 720-ൽ 715 മാർക്ക് നേടി പഞ്ചാബിൽ നിന്നുള്ള ആര്യൻ ഗുപ്തയും ഹരിയാനയിൽ നിന്നുള്ള പാൻഷുൽ ബൻസാലും സംയുക്തമായി ഒന്നാം റാങ്ക് പങ്കിട്ടു. ജൂൺ 21-ന് നടന്ന പുനഃപരീക്ഷയിൽ 20 ലക്ഷത്തോളം വിദ്യാർഥികളാണ് പങ്കെടുത്തത്. ഇതിൽ 11.21 ലക്ഷം പേർ യോഗ്യത നേടി.
യോഗ്യത നേടിയവരിൽ 58 ശതമാനത്തിലധികവും പെൺകുട്ടികളാണ് എന്നതാണ് ഇത്തവണത്തെ പരീക്ഷാഫലത്തിന്റെ പ്രത്യേകത. 700-ൽ കൂടുതൽ മാർക്ക് നേടിയ 19 പേരിൽ ഒരാളാണ് നീരജ് ബി.